ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ മഞ്ജുനാഥഗൗഡ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് കോടതി വീണ്ടും വോട്ടെണ്ണൽ നടത്താൻ ഉത്തരവിച്ചത്. ഈ മാസം 11-നാണ് വോട്ടെണ്ണൽ നടക്കുക. 2023-ൽ 248 വോട്ടുകൾക്കായിരുന്നു നഞ്ചേഗൗഡയുടെ വിജയം.
നഞ്ചേഗൗഡയുടെ വിജയം ഹൈക്കോടതി റദ്ദാക്കുകയും തുടര്‍ന്നു വീണ്ടും വോട്ടെണ്ണാൻ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീട് നഞ്ചേഗൗഡ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും വീണ്ടും വോട്ടെണ്ണൽ നടത്താൻ ഉത്തരവിടുകയുമായിരുന്നു.
SUMMARY: Re-counting of votes in Malur assembly constituency on 11th














