തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിനാണ് പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. മൂന്ന് ദിവസം മുമ്പ് ജാസ്മിൻ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്.
ജാസ്മിന്‍ പങ്കുവച്ച റീല്‍ 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം കണ്ടത്. അതേസമയം, പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പറഞ്ഞു.
SUMMARY: Reels in Guruvayur temple pond; Complaint filed with police against Bigg Boss star Jasmine Jafar