Thursday, September 18, 2025
20.1 C
Bengaluru

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി അറിയിച്ചു.

പാൽ, പഴങ്ങൾ തുടങ്ങിയവ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ, വെള്ളം, ടോയ്ലറ്റ് സാധനങ്ങൾ, ശുചിത്വ വസ്തുക്കൾ തുടങ്ങിയവ് അടിയന്തരമായി ലഭ്യമാക്കും. ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫൗണ്ടേഷൻ സഹായം നൽകും. പുസ്തകങ്ങളും മറ്റ്‌ സാമഗ്രികളും വിതരണം ചെയ്യും. ക്യാമ്പിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ടവറുകൾ സ്ഥാപിക്കുമെന്നും ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കുമെന്നും നിത അംബാനി അറിയിച്ചിട്ടുണ്ട്.

വീടുകൾ നഷ്ടപ്പെട്ടവർക്ക് മാറി താമസിക്കാൻ താത്കാലിക സൗകര്യമൊരുക്കും. ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവയും നൽകും. ഉപജീവനം പുനസ്ഥാപിക്കാനായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്‌ക്ക് പിന്തുണ നൽകും. കൗൺസിലിം​​ഗും കമ്മ്യൂണിറ്റി ഹീലിം​ഗ് സെൻ്ററുകളും തുടങ്ങുമെന്നും റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായാകും പ്രവർത്തിക്കുക. കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എല്ലാവിധ സഹായവും ചെയ്യുമെന്നും നിതാ അംബാനി അറിയിച്ചു.

TAGS: WAYANAD | LANDSLIDE
SUMMARY: Relaince foundation extends helping hand towards wayanad landslide victims

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യോഗ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ...

അദാനിക്ക് ക്ലീൻ ചിറ്റ്,​ ഹിൻഡൻബർ‌ഗ് റിപ്പോർട്ട് തള്ളി സെബി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി...

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്, ബെംഗളൂരുവിൽ 22 വരെ വ്യാപകമായ മഴ

ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)...

ഭക്ഷ്യമേളയിൽനിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35...

Topics

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

Related News

Popular Categories

You cannot copy content of this page