ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചം ഗസംഘം തോക്കുമായെത്തിയത്. മുഖംമൂടി ധരിച്ച അക്രമികൾ മോട്ടോർ സൈക്കിളുകളിൽ എത്തി ഷോറൂമിൽ അതിക്രമിച്ചുകയറി. തുടർന്ന് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ, വജ്രാഭരണങ്ങൾ ശേഖരിച്ച് ബാഗുകളിൽ നിറച്ചു. മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
വിവരം ലഭിച്ചയുടൻ ഹുൻസൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഐജി ബോറലിംഗയ്യയും എഎസ്‌പി നാഗേഷും ജ്വല്ലറി ഷോറൂം സന്ദർശിച്ചു. അഞ്ചംഗ സംഘത്തെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജ്വല്ലറിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: Robbery at gunpoint at a Malayali jewellery shop in Hunsur














