ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവർച്ച

ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചം ഗസംഘം തോക്കുമായെത്തിയത്. മുഖംമൂടി ധരിച്ച അക്രമികൾ മോട്ടോർ സൈക്കിളുകളിൽ എത്തി ഷോറൂമിൽ അതിക്രമിച്ചുകയറി. തുടർന്ന് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ, വജ്രാഭരണങ്ങൾ ശേഖരിച്ച് ബാഗുകളിൽ നിറച്ചു. മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

വിവരം ലഭിച്ചയുടൻ ഹുൻസൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഐജി ബോറലിംഗയ്യയും എഎസ്‌പി നാഗേഷും ജ്വല്ലറി ഷോറൂം സന്ദർശിച്ചു. അഞ്ചംഗ സംഘത്തെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജ്വല്ലറിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: Robbery at gunpoint at a Malayali jewellery shop in Hunsur

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

മേഖലയിലെ സംഘര്‍ഷം; ബഹ്റൈൻ – കോഴിക്കോട് എ‍യര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളം തെറ്റി...

ഗുരുപൂർണിമ സംഘടിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഗുരുപൂർണിമയുടെ ഭാഗമായി സംഘടനയിലെ ഗുരുക്കന്മാരെ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു...

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന്...

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാൻ ധാരണ

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് ഒടുവില്‍ ശാശ്വത...

Related Articles

Popular Categories