
കൊല്ലം: ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ദ്വാരപാലക ശില്‍പപാളി കേസില്‍ ആണ് ജാമ്യം. എന്നാല്‍ കട്ടളപാളിക്കേസില്‍ ജയിലില്‍ തുടരും. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പ്രതിക്ക് ജയില്‍ മോചിതനാകാൻ സാധിക്കൂ.
SUMMARY: Sabarimala Dwarapalaka sculpture case: Unnikrishnan Potty granted bail














