പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും , കാണാനില്ലെന്നായിരുന്നു കിട്ടിയ മറുപടി. നഷ്ടപ്പെട്ടെന്നും ഇവര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് നടന്ന നിര്‍ണായക അന്വേഷണത്തിനൊടുവില്‍ എസ്‌ഐടി രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക്കൂടി കടന്ന പശ്ചാത്തലത്തില്‍, 2019-2025 കാലത്തെ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തന്ത്രി കുടുംബവുമായുള്ള പരിചയം ഉപയേഗിച്ചാണ് ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സ് രേഖകള്‍ എസ്‌ഐടി ശേഖരിച്ചിരുന്നു.
SUMMARY: Sabarimala gold heist; Special investigation team seizes crucial information


 
                                    









