കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ കൂടി SIT സംഘത്തില്‍ ഉള്‍പ്പെടുത്താൻ ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചില്‍ SIT സമർപ്പിച്ച ഉപഹർജിയെ തുടർന്നാണ് ഈ തീരുമാനം. കേസിന്റെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്ന് SIT കോടതിയെ അറിയിച്ചു.
SUMMARY: Sabarimala gold theft case: High Court allows expansion of investigation team














