കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ പുതിയ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നും ദേവസ്വം ബോർഡ്, വിജിലൻസ്, സർക്കാർ എന്നിവർ മാത്രമാകും കേസില്‍ കക്ഷി ചേരുക എന്നും കോടതി വ്യക്തമാക്കി.
പുതിയ കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയും, സ്മാർട്ട് ക്രിയേഷൻസും കക്ഷി അല്ല എന്നും ഈ കേസ് ആകും ഇനി പരിഗണിക്കുക എന്നും കോടതി പറഞ്ഞു. കേസിന്റെ രഹസ്യ സ്വഭാവവും കോടതി ഉറപ്പാക്കുമെന്നും നവംബർ 15ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
SUMMARY: Sabarimala gold theft; High Court issues interim order