പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ് ആണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലാണ് അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
രാത്രി 12:30 യോട് കൂടിയാണ് അപകടം ഉണ്ടായത്. മിനി വാനിലായിരുന്നു തീർഥാടക സംഘം സഞ്ചരിച്ചത്. കുട്ടികൾ അടക്കം വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് നിഗമനം. ഇട്ടിയപ്പാറയിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാജേഷ് ഗൗഡ് സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. നാലു പേരെ കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറു പേർക്ക് പരുക്കുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
SUMMARY: Sabarimala pilgrims’ vehicle crashes into shop; one dead














