ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ കോറയ്ക്ക് സമീപം വസന്തനരസിപ്പുര വ്യവസായ മേഖലക്ക് അടുത്ത് വെച്ച് വെള്ളിയാഴ്ച പുലർച്ചെ 5.30 നായിരുന്നു അപകടം.
കൊപ്പാൾ കുക്കന്നൂർ സ്വദേശികളായ ഗവിസിദ്ധപ്പ (28), വെങ്കിടേഷ് (30), മരുതപ്പ (45), സാക്ഷി (7) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തുമക്കൂരു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയിൽ വാഹനം പൂർണമായും തകർന്നു. ശബരിമല ദർശനത്തിന് ശേഷം സ്വദേശമായ കൊപ്പാളിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പ്പെട്ടത്.
SUMMARY: Sabarimala pilgrims’ vehicle meets with accident in Tumkur; Four dead














