എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണ തീയതി നീട്ടി. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ജൂൺ 15, 2026 വരെ എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ തിരുമാനം കൈക്കൊണ്ടിരിക്കുന്നത്.

1961 ലെ അപ്രന്റീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ വിവിധ ശാഖകളിലും ഓഫീസുകളിലുമായി ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ, അപ്രന്റീസുകൾക്ക് പ്രതിമാസം ₹15,000 സ്റ്റൈപ്പൻഡ് ലഭിക്കും. എന്നിരുന്നാലും, പരിശീലന കാലയളവ് അവസാനിച്ചതിന് ശേഷം അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കുന്നത് സ്ഥിരമായ ജോലിയോ ബാങ്കിൽ സ്ഥിരമായ നിയമനമോ ഉറപ്പുനൽകില്ലെന്ന് എസ്ബിഐ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിങ് പ്രവർത്തനങ്ങളിലും കസ്റ്റമർ സർവീസിലും പ്രായോഗിക പരിചയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി 20 നും 28 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം (ഉദ്യോഗാർത്ഥികൾ 1998 ഏപ്രിൽ 2-ന് മുൻപോ 2006 ഏപ്രിൽ 1-ന് ശേഷമോ ജനിച്ചവരാകരുത്). ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കാണ് ഈ പ്രായപരിധി ബാധകം.

എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ എന്നീ സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായമിളവ് ലഭിക്കും.

ജനറൽ ആൻഡ് ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.

ഓൺലൈൻ പരീക്ഷ വിജയിക്കുന്നവർ അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരായിരിക്കണം. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഈ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ച് വിജയിച്ച രേഖകൾ ഹാജരാക്കുന്നവരെ ഈ ഭാഷാ പരീക്ഷയിൽ നിന്ന് ഒഴിവാക്കും.

വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: https://sbi.bank.in/web/careers/current-openings
SUMMARY: SBI Apprentice 7,150 vacancies: Application date extended

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

Related Articles

Popular Categories