സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു. കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തിലാണ് വൻ വെട്ടിക്കുറയ്ക്കൽ.

2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിലവിൽ ഒരു സിലിണ്ടറിന് 300 രൂപയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകി വരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ വർഷത്തിൽ നാല് സിലിണ്ടറുകൾ കഴിഞ്ഞാൽ ഉപഭോക്താക്കൾ വിപണിയിലെ പൂർണ്ണ വില നൽകി പാചകവാതകം വാങ്ങേണ്ടി വരും.

പശ്ചിമേഷ്യയിൽ തുടരുന്ന ആഭ്യന്തര-രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയരുന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വിപണിയിലെ യഥാർത്ഥ വില കണക്കാക്കുമ്പോൾ ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 1,600 രൂപയ്ക്കും മുകളിലാണ്. ഈ സാഹചര്യത്തിലാണ് സബ്‌സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ എം ഖനൂജ പ്രതികരിച്ചത്. മാര്‍ക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോള്‍ ഒരു സിലിണ്ടറിന് 700 രൂപ നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Center reduces number of subsidized cylinders; now only four will be available per year

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

Related Articles

Popular Categories