ബെംഗളൂരു: ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ (ബെമ ചാരിറ്റബിൾ സൊസൈറ്റി), എൻകോറ കമ്പനിയുമായി സഹകരിച്ച്, വയനാട്ടിലെ മൈലമ്പാടിയിലുള്ള എ.എൻ.എം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന് സ്കൂൾ ബസ് സംഭാവന നല്‍കി.
സ്കൂളിൽ നടന്ന ചടങ്ങിൽ എൻകൊറ സിഎഫോ ജെയ്സൺ വർഗീസ്, ബെമ പ്രസിഡൻ്റ് പവിത്രൻ പി, സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി ടോം സെക്രട്ടറി മഞ്ജു റോയ് എന്നിവരുടെ കയ്യിൽ നിന്നും ഹെഡ് മാസ്റ്റർ കെ ആർ പ്രതാപും ടീച്ചർ നീതു മത്തായിയും ബസ് സ്വീകരിച്ചു. ചടങ്ങിൽ ബെമ അംഗങ്ങളോടൊപ്പം സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
SUMMARY: School bus donated