ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് മോദിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഉച്ചക്കോടിയിൽ മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു.
ഉച്ചകോടിയിൽ എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും 10 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരും ഉൾപ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സംഘടന ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ എസ്‌സിഒ മീറ്റാണിത്, “ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുൻ പറഞ്ഞു.
എസ്‌സിഒയിൽ നിലവിൽ ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ ഒമ്പത് അംഗരാജ്യങ്ങളുണ്ട്.
ഈ മാസം പ്രധാനമന്ത്രിയുടെ 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം.
SUMMARY: SCO Summit. China welcomes Prime Minister