ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു, തെറ്റായ വിവരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, വിഘടനവാദത്തെ പ്രേരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

നിരോധിച്ച കൃതികളില്‍ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ എ.ജി. നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012 ‘ എന്ന പുസ്തകവും ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സുമാന്ത്ര ബോസിന്റെ കശ്മീർ അറ്റ് ദ ക്രോസ്റോഡ്സ് ആൻഡ് കണ്ടസ്റ്റഡ് ലാൻഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീർ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്.

നിരോധന ഉത്തരവില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി ചന്ദ്രകേർ ഭാരതി ഒപ്പുവെച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സർക്കാർ നടപടി. പുസ്തകങ്ങള്‍ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജമ്മുകശ്മീരിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വളർത്തുന്നതില്‍ ഇത്തരം പുസ്തകങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ജമ്മുകശ്മീർ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന പുസ്തകങ്ങള്‍ ഭീകരരെ ഹിറോകളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്നും ജമ്മുകശ്മീർ സർക്കാർ വ്യക്തമാക്കുന്നു.

അക്രമത്തിലേക്കുള്ള വഴി തുറക്കുന്നതാണ് പുസ്തകങ്ങളിലെ ഉള്ളടക്കം. പല പ്രമുഖ പബ്ലിഷിങ് ഹൗസുകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ഇത്തരത്തില്‍ നിരോധിച്ചത്. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി പ്രസ്, ഓക്സ്ഫോഡ് യുനിവേഴ്സിറ്റി പ്രസ് തുടങ്ങിയ പ്രമുഖ പബ്ലിഷർമാരുടെ പുസ്തകങ്ങളെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഭാരതീയ ന്യായ് സൻഹിതയിലെ 98ാം വകുപ്പ് പ്രകാരമാണ് ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം നടപടിയെടുത്തത്.

SUMMARY: Jammu and Kashmir government bans 25 books by Arundhati Roy for glorifying terrorism

Hot this week

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240...

അട്ടപ്പാടി മധു കൊലപാതക കേസ്: സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും...

യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസറഗോഡ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ്...

‘വ്യാജ വാർത്തകളും ആശയരൂപീകരണവും’; സെമിനാർ 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച...

പ്രധാനമന്ത്രി കടന്നുപോകേണ്ട പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവം; 6 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു...

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

ന്യൂഡൽ‌ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്റെ പകർപ്പ്...

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി - മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ടി​യ​ന്ത​ര റോ​ഡ് ​ന​വീ​ക​ര​ണ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

Related Articles

Popular Categories