വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ റാലി’യില്‍ വോട്ട് ​തട്ടിപ്പ് ആരോപണങ്ങൾ രാഹുൽ ഗാന്ധി വീണ്ടും ആവർത്തിച്ചു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ​ഭീഷണി നോട്ടീസിനും രാഹുൽ ശക്തമായ ഭാഷയിൽ മറുപടി നൽകി. പാർലമെന്റിനുള്ളിലും ഭരണഘടനയിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമീഷനോടായി രാഹുൽ ​തിരിച്ചടിച്ചു.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കെപിസിസി സംഘടിപ്പിച്ച വോട്ട് അധികാർ പ്രതിഷേധ റാലിയില്‍ ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രിമാർ, എംഎൽഎമാർ എന്നിവർ റാലിയില്‍ പങ്കെടുത്തു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ സീറ്റിലെ “വോട്ട് തട്ടിപ്പ്” അന്വേഷിക്കാനും അതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും രാഹുല്‍ ഗാന്ധി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.

നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാ​ഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺ​ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

വോട്ടർപട്ടികയിലെ ക്രമക്കേട് പുറത്തുവിട്ടതിനു പിന്നാലെ മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനുകള്‍ രാഹുലിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനും പ്രതിജ്ഞയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള കർണാടക മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറു​ടെ നോട്ടീസ് വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനത്തിനിടെയാണ് പുറപ്പെടുവിച്ചത്. ഈ മുന്നറിയിപ്പുകൾക്കെല്ലാമായിരുന്നു ബെംഗളൂരുവിൽ രാഹുൽ മറുപടി നൽകിയത്.

കർണാടകയിൽ 16 സീറ്റെങ്കിലും കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജയിച്ചത് 9 എണ്ണത്തിൽ മാത്രമാണ്. ഞങ്ങൾ തോറ്റതോ തോൽപിക്കപ്പെട്ടതോയെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. ബൂത്തുകളിലെ സിസിടിവി ദൃശ്യം ചോദിച്ചു, സോഫ്റ്റ് കോപ്പി ആയി രേഖകൾ ചോദിച്ചു, കിട്ടിയില്ലെന്നും രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി.

ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ ​ഗാന്ധി ആവർത്തിച്ചു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നു. ഇരട്ട വോട്ടുകൾ, ഇല്ലാത്ത മേൽവിലാസം, ഒറ്റ വിലാസത്തിൽ നൂറിലധികം വോട്ടർമാർ, വാലിഡ് അല്ലാത്ത ഫോട്ടോകൾ, ഫോം 6- ൻ്റെ ദുരുപയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ആവർത്തിച്ചത്. ഒരേ ആൾ കർണാടകയിൽ വോട്ട് ചെയ്ത പിന്നാലെ യുപിയിൽ പോയി വോട്ട് ചെയ്യുമോയെന്നും രാഹുൽ ചോദിച്ചു.

നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാ​ഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺ​ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്നലെ രാഹുല്‍ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുര മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തിൽപരം (100,250) വ്യാജ വോട്ടുകൾ കണ്ടെത്തിയതായി തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. ‘മഹാരാഷ്ട്രയിൽ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് രാഹുൽ ഇന്നലെ  നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചത്.
SUMMARY: Rahul’s ‘Vote Adhikar Rally’ in Bengaluru, repeating voter list irregularities

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സര്‍ക്കാര്‍; ഭാരം കുറഞ്ഞ പുസ്തകങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍...

ചാലിയാറില്‍ മീൻപിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട്...

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സര്‍ക്കാര്‍; ഭാരം കുറഞ്ഞ പുസ്തകങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍...

ചാലിയാറില്‍ മീൻപിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട്...

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

Related Articles

Popular Categories