റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു.
ഇന്ന് വൈകുന്നേരമായിരുന്നു ഗരിയബന്ദിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മനോജിന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരുക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കറിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ) കമാന്‍ഡര്‍ ആയ മാസ എന്ന ആളാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോവാദിയെ വധിച്ചിരുന്നു. ബുധനാഴ്ച 16 മാവോവാദികള്‍ പോലീസിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച മൊദെം ബാലകൃഷണ മാവോയിസ്റ്റ് കന്ധമാൽ–കാലാഹണ്ടി–ബൗധ്–നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ്. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിൽ ജനിച്ച ബാലകൃഷ്ണ, ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്നു.
SUMMARY: Security forces kill 10 Maoists in Chhattisgarh; Modem Balakrishna among those killed