ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 11.10 ഓടെയാണ് സംഭവം. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലായിരുന്ന 52 കാരനായ സുരക്ഷാ ജീവനക്കാരന്‍ കാൽ വഴുതി വൈദ്യുതീകരിച്ച ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരൻ ഉടൻ തന്നെ എമർജൻസി ട്രിപ്പ് സ്വിച്ച് (ഇടിഎസ്) ഉപയോഗിച്ച് ട്രാക്കിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. വീണുപോയ ജീവനക്കാരനെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറ്റാൻ സഹായിക്കുന്നതിനായി ഒരു യാത്രക്കാരനും ഓടിയെത്തി.
സുരക്ഷാ ജീവനക്കാരൻ പരുക്കുകളൊന്നുമില്ലാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്നു പാതയില്‍ ആറ് മിനിട്ടോളം സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
WATCH: #BengaluruMetro witnessed a close call this morning when a security guard accidentally fell onto the track at the newly opened Raggigudda station on the #YellowLine. The incident occurred around 11.10 a.m. on August 25.
Read Full Article: https://t.co/cMYXiVRXQN pic.twitter.com/pnuEQXOZHw
— Darshan Devaiah B P (@DarshanDevaiahB) August 25, 2025
SUMMARY: Security guard rescued after slipping on track at metro station – video