ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലെ 17 പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.
ഇയാള്‍ വിദ്യാര്‍ഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ പോലിസ് 32ഓളം വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ വനിതാ ഫക്കല്‍റ്റിയും മറ്റു ഉദ്യോഗസ്ഥരും വിദ്യാര്‍ഥിനികളെ ഇതിനായി നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. കോളജ് വാര്‍ഡനാണ് ഇവര്‍ക്ക് സ്വാമിയെ പരിചയപ്പെടുത്തിരക്കൊടുത്തതെന്നും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Self-proclaimed godman sexually assaulted 16 female students, alleges