
വാഷിങ്ടൻ: സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു യുഎസിൽ ഏഴ് പേർ മരിച്ചു. മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിലാണ് സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണത്. ക്രൂ അംഗമായ ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.
അപകടത്തെക്കുറിച്ച് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുംയ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറോ കാലാവസ്ഥാ പ്രതികൂലമായതാണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചു വരികയാണ്. അപകടത്തെ തുടർന്ന് ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. വിമാനഗതാഗതം പുനരാരംഭിക്കാൻ സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം മോശം കാലാവസ്ഥയെത്തുടർന്ന് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും നിരവധിയെണ്ണം വൈകുകയും ചെയ്തു. ശീതക്കാറ്റിനെ തുടർന്ന് 5,303 വിമാന സർവീസുകൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. 4,380 വിമാന സർവീസുകൾ വൈകി.
SUMMARY: Seven dead as private jet crashes during takeoff in US














