മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. മാവേലിക്കര സ്വദേശിയായ ബിലാല്‍ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. മരട് പോലീസാണ് ഇയാളെ പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പോലീസ് പിടിയിലായത്.

സ്ത്രീകള്‍ അടങ്ങിയ സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേര്‍ന്നാണെന്നാണ് കണ്ടെത്തല്‍. ഇയാളുടെ സെക്‌സ് റാക്കറ്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം.

മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പോലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചു. ഇടപാടുകാരിൽ ചിലരിൽനിന്നുള്ള വാട്സാപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു. ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ്‌ സിന്ധുവും സംഘവും യുവതികളിൽനിന്ന്‌ വാങ്ങിയത്‌. തുക മുഴുവൻ വാങ്ങിയശേഷമാണ്‌ ഇവരെ വിദേശത്ത്‌ എത്തിച്ചത്‌.

നേരിട്ട കൊടുംപീഡനം വെളിപ്പെടുത്തി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ‘കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിഐടി ആണെന്ന് പറഞ്ഞ് മഹറൂഫ് എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. എന്നെ ദുബായിലേക്ക് കൊണ്ടുപോയത് സിന്ധു എന്ന സ്ത്രീയാണ്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ എന്ന വാഗ്ദാനത്തോടെയാണ് ദുബായില്‍ എത്തിച്ചത്. നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്’ എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. നിലവില്‍ രണ്ട് പരാതികളാണ് കേസുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാല്‍ ഇരകളായവര്‍ക്ക് പരാതിപ്പെടാന്‍ പോലീസ് ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട്.
SUMMARY: Sex racket case under the guise of modeling: Main mastermind arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന...

വീടിന് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ്...

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

മഴ തുടരും: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിലെ...

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

Related Articles

Popular Categories