Tuesday, September 2, 2025
19.7 C
Bengaluru

ഇന്ത്യൻ നിലപാടിന് അംഗീകാരം; പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

ന്യൂഡൽഹി: പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിനാണ് ഷാങ്ഹായ് ഉച്ചകോടിയിൽ (എസ്.സി.ഒ) അംഗീകാരം ലഭിച്ചത്. ഭീകരതയിൽ ഇരട്ടത്താപ്പ് പാടില്ലെന്നും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്ത ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന വാദങ്ങളെ ഇത്രയുംകാലം ചൈന എതിർത്തിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നവരെയും ഒത്താശ ചെയ്യുന്നവരെയും നിയമവ്യവസ്ഥയുടെ മുന്നിൽ കൊണ്ടുവരണമെന്ന് എസ്.സി.ഒ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

എല്ലാതരത്തിലുള്ള ഭീകരതയെയും അപലപിക്കുന്നതായി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരത അടക്കം ചെറുക്കണം. ഭീകരതയെ നേരിടുന്നതിൽ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചു. എസ്.സി.ഒയുടെ അധ്യക്ഷസ്ഥാനം കിർഗിസ്ഥാൻ ഏറ്റെടുത്തു.

അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധത്തിനിടെ മോദിയും റഷ്യൻ പ്രസിഡന്‍റ് പുടിനും കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് മോദി പുടിൻ കൂടിക്കാഴ്ച നടന്നത്. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ച മോദി ഇന്ത്യയും റഷ്യയും തമ്മിൽ കാലങ്ങളായുള്ള ബന്ധമെന്നും തോളോട് തോൾ ചേർന്ന് മുന്നോട്ട് പോകണമെന്നും പറഞ്ഞു.
SUMMARY: Shanghai Summit condemns Pahalgam terror attack, endorses Indian stance
Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ...

തിരുവനന്തപുരത്ത് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ...

വോട്ടർ അധികാർ യാത്രയ്ക്ക് പട്‌നയിൽ ഉജ്വല സമാപനം

പറ്റ്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന്...

സൂറത്തിൽ വസ്ത്രനിർമാണശാലയില്‍ സ്ഫോടനം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രനിർമാണശാലയിലു ണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു....

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ...

Topics

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ...

ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴേയ്ക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ്...

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ...

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ...

ബെംഗളൂരുവിലെ 39 ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ നിര്‍മിക്കും 

ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ...

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

Related News

Popular Categories

You cannot copy content of this page