ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്. ഈ മാസം 22ന് പാർലമെൻററി തിരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തില്‍ ആകെ ഒമ്പത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിഴിഞ്ഞ ഇന്ന് ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു. എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ ആദ്യ പ്രതികരണം. ബാങ്കിങ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇഷിബ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
TAGS : JAPPAN | PRIME MINISTER
SUMMARY : Shigeru Ishiba became the Prime Minister of Japan
തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ…
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്തർക്ക്…
വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…
കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…
കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…