മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
SUMMARY: Six-year-old girl dies after falling into a pothole on the road