വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലാണ് എൻഡുറൻസ് എന്ന പേടകത്തിന്റെ ലാൻഡിങ് നടന്നത്. ബഹിരാകാശ നിലയത്തിൽ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്.
ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ടക്കൂയ ഒനിഷി, കിറിൽ പെസ്‌കൊവ് എന്നിവരാണ് ക്രൂ 10 ദൗത്യസംഘം. പുതിയ ക്രൂ 11 ദൗത്യസംഘം ഐഎസ്എസിൽ എത്തിയശേഷമാണ് ക്രൂ 10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.
വിജയകരമായി വീണ്ടുമൊരു ദൗത്യസംഘത്തെ നിലയത്തിലെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്ത് ഈ ദൗത്യത്തിലൂടെ വാണിജ്യ ബഹിരാകാശ യാത്രയില്‍ സ്‌പേസ് എക്‌സ് വീണ്ടും മികവ് തെളിയിച്ചു.
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്‌സിയം 4 ദൗത്യത്തിലെ നാലംഗ സംഘം 14 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെ എത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്.
SUMMARY: SpaceX Crew Dragon mission successful; four astronauts return after five months