സ്പേസ് എക്സ് ക്രൂ 10 ഡ്രാഗൺ ദൗത്യം വിജയകരം; അഞ്ച് മാസത്തിന് ശേഷം നാലംഗ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി

വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലാണ് എൻഡുറൻസ് എന്ന പേടകത്തിന്റെ ലാൻഡിങ് നടന്നത്. ബഹിരാകാശ നിലയത്തിൽ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്.

ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ടക്കൂയ ഒനിഷി, കിറിൽ പെസ്‌കൊവ് എന്നിവരാണ് ക്രൂ 10 ദൗത്യസംഘം. പുതിയ ക്രൂ 11 ദൗത്യസംഘം ഐഎസ്എസിൽ എത്തിയശേഷമാണ് ക്രൂ 10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.

വിജയകരമായി വീണ്ടുമൊരു ദൗത്യസംഘത്തെ നിലയത്തിലെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്ത് ഈ ദൗത്യത്തിലൂടെ വാണിജ്യ ബഹിരാകാശ യാത്രയില്‍ സ്‌പേസ് എക്‌സ് വീണ്ടും മികവ് തെളിയിച്ചു.

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്‌സിയം 4 ദൗത്യത്തിലെ നാലംഗ സംഘം 14 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെ എത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്.
SUMMARY: SpaceX Crew Dragon mission successful; four astronauts return after five months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഇഎ ഇന്റർ അലുംനി ഫുട്ബോൾ ടൂർണ്ണമെന്റ്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ(കെഇഎ) ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റ് വൈറ്റ്ഫീൽഡ്...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം  

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം പാടാം നേടാം മല്ലേഷ്പാളയത്തുള്ള...

ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു....

മഴ ശക്തം; ഡാമുകൾ തുറന്നു, പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് വീണ് മരിച്ചു; അന്വേഷണം

​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ലഘുഭക്ഷണ പായ്ക്കറ്റിനുള്ളിലെ ചെറിയ പ്ലാസ്സിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി...

കാവേരി നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കട്ടെ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ബി.വൈ. വിജയേന്ദ്രയുടെ തുറന്ന കത്ത്

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന...

Related Articles

Popular Categories