തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത് 24ന് ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണിത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.
SUMMARY: Special discount on coconut oil at Supplyco supermarkets on Sunday; prices are as follows

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്; നിരക്ക് ഇങ്ങനെ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories