ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ സ്പെഷ്യല്‍ മെമു ട്രെയിനുകൾ സർവീസ് നടത്തും.
നവംബർ 14-നും ഡിസംബർ 28-നും ഇടയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ട്രെയിനുകൾ (നവംബർ 21, 22, 23 തീയതികൾ ഒഴികെ) സര്‍വീസ് നടത്തുക. 06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന് അശോകപുരത്ത്നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കെഎസ്ആർ ബെംഗളൂരുവിലെത്തും.
കൃഷ്ണദേവരായ ഹാൾട്ട്, നായണ്ടഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെങ്കേരി, ഹെജ്ജല, ബിഡദി, കെറ്റോഹള്ളി, രാമനഗര, ചന്നപട്ടണ, സെട്ടിഹള്ളി, നിദഘട്ട ഹാൾട്ട്, മദ്ദൂർ, ഹനകെരെ, മാണ്ഡ്യ, യെലിയൂർ, ബ്യാദരഹള്ളി, പാണ്ഡവപുര, ഛന്ദമരാജപുര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
SUMMARY: Special MEMU train service on Bengaluru-Mysore route
SUMMARY: Special MEMU train service on Bengaluru-Mysore route













