ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വേ. സത്യസായി ബാബയുടെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ചാണ് ട്രെയിന്‍ അനുവദിച്ചത്. നവംബർ 19 മുതൽ 22 വരെയാണ് ട്രെയിന്‍ സർവീസ് നടത്തുക.
ട്രെയിൻ നമ്പര്‍ 06093: നവംബർ 19,21 ദിവസങ്ങളിൽ വൈകിട്ട് 6.05നു തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11നു പ്രശാന്തി നിലയത്തിലെത്തും. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ രാവിലെ 8.07 ന് ട്രെയിൻ എത്തിച്ചേരും. കെ ആർ പുരം സ്റ്റേഷനിൽ രാവിലെ 8. 18, യലഹങ്ക 8. 48 എന്നിങ്ങനെയാണ് ബെംഗളൂരുവിലെ സ്റ്റേഷനുകളിലെ സമയക്രമം.
ട്രെയിൻ നമ്പര്‍ 06094: നവംബർ 20, 22 ദിവസങ്ങളിൽ രാത്രി 9ന് പുറപ്പെട്ട് പിറ്റേന്നു വൈകിട്ട് 3.55ന് തിരുവനന്തപുരത്തെത്തും. യലഹങ്ക രാവിലെ 10.58, കെ ആർ പുരം 11. 28, വൈറ്റ്ഫീൽഡ് 11.40 എന്നിങ്ങനെയാണ് ബെംഗളൂരു സ്റ്റേഷനുകളിലെ സമയക്രമം. റിസർവേഷൻ ഇന്നു രാവിലെ 8 മുതൽ ആരംഭിക്കും.

SUMMARY: Special train from Puttaparthi to Thiruvananthapuram via Bengaluru














