ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്ന് ഞായറാഴ്ചയും (ജനുവരി 18) ബെംഗളുരുവിൽ നിന്ന് തിങ്കളാഴ്ചയുമാണ് സർവീസ്. റിസർവേഷൻ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.
സമയക്രമം : ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (06147) തിങ്കളാഴ്‌ച പുലർച്ചെ 3.30 ന് കന്റോൺമെന്റിലെത്തും. തിരിച്ച് തിങ്കളാഴ്ച രാത്രി 10.20ന് കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06148) ചൊവ്വാഴ്ച രാവിലെ 10.50 ന് കോട്ടയത്ത് എത്തും.
കോച്ചുകള്‍: 2 എസി ത്രീടിയർ, 18 സ്ലീപ്പർ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ടാകും.
സ്റ്റോപ്പുകള്‍: എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോഡന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കെആർ പുരം .
SUMMARY: Special train on Bengaluru-Kottayam route














