Tuesday, October 28, 2025
23.5 C
Bengaluru

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ നടക്കും. തത്ത്വമസി വെൽഫയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭയാത്രയും കൽക്കരി പൂജാഗാർഡനിലെ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കും. ശോഭായാത്രയിൽ ബാലഗോകുലത്തിലെ കുട്ടികൾ അണിനിരക്കും. രാധാ-കൃഷ്ണ നൃത്തവും ഉറിയടിയും ഉണ്ടാകുമെന്ന് ബാലഗോകുലം രക്ഷാധികാരി മഹാദേവ അയ്യർ അറിയിച്ചു. ഏഴുമണിയോടെ ബെഞ്ചാര ലേ ഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിലെത്തും. ദീപാരാധന, ഭജന, ഹരികഥപ്രഭാഷണം, പ്രസാദവിതരണം എന്നിവയുമുണ്ടാകും. ഫോൺ: 72045 72601, 9986984457.

ഉദയനഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 9.30-ന് വിശേഷാൽ പൂജകളുണ്ടാകും. വൈകീട്ട് 5.30-ന് ഘോഷയാത്ര ശിവക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യഘോഷവും ശ്രീകൃഷ്ണന്റെയും രാധയുടെയും മറ്റും വേഷമണിഞ്ഞ കുട്ടികളും അണിനിരക്കും. ഘോഷയാത്ര അയ്യപ്പ ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയുമുണ്ടാകും.

കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ നാളെ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സന്തോഷനഗർ മന്നം സദനത്തിൽനിന്നു വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴു മണിയോടുകൂടി ജാലഹള്ളി ശ്രീഅയ്യപ്പൻ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ ഉണ്ടാകും.

എംഎസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്ആർബി ആർ ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽനിന്നു വൈകീട്ട് നാലു മണിക്ക് ശോഭയാത്ര പുറപ്പെട്ട് ആറു മണിയോടെ ബാനസവാടി ശ്രീഅയ്യപ്പ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

ഹലസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ ഹലസൂരു ജോഗു പാളയ മെയിൻ റോഡിലെ കരയോഗം ഓഫീസിൽ പൂജയും ഭജനയും പ്രസാദ വിതരണവും ഉച്ച ഭക്ഷണവിതരണവും ഉണ്ടാകും.

SUMMARY: Sri Krishna Jayanti celebrations tomorrow

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കൊല്ലത്ത് ശക്തമായ കാറ്റില്‍ കലോത്സവ വേദി തകര്‍ന്നുവീണു; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട്...

വീണ്ടും കൂട്ടപ്പിരിച്ച്‌ വിടല്‍; 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ...

കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി...

കൊമ്പൻ കൊണാര്‍ക്ക്‌ കണ്ണൻ ചരിഞ്ഞു

തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന്...

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു....

Topics

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

Related News

Popular Categories

You cannot copy content of this page