കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തു. കൊടിയക്കരൈയുടെ തെക്കുകിഴക്കൻ ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ കാരയ്ക്കലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഡിസംബർ 29 നാണ് കാരയ്ക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. വെള്ളിയാഴ്ച പുലർച്ചെ മുല്ലൈത്തീവിന് സമീപം ശ്രീലങ്കൻ നാവികസേന അവരുടെ യന്ത്രവൽകൃത മത്സ്യബന്ധന ബോട്ട് വളഞ്ഞതായും തുടർന്ന് 11 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.തുടര്‍ നടപടികള്‍ക്കായി അവരെ മൈലാഡി ഫിഷറീസ് ഇന്‍സ്‌പെക്ടറേറ്റിലേക്ക് എത്തിച്ചതായാണ് വിവരം.














