തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2026 മാർച്ച് 5 മുതല്‍ 30 വരെയാവും എസ്‌എസ്‌എല്‍സി പരീക്ഷ. രാവിലെ 9.30 മുതലാവും പരീക്ഷ ആരംഭിക്കുക. മോഡല്‍ പരീക്ഷ ജനുവരി 15 മുതല്‍ ആരംഭിക്കും. മേയ് 8 ന് ഫലപ്രഖ്യാപനം നടക്കും.
മാർച്ച് 5 മുതല്‍ 27 വരെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയും മാർച്ച് 6 – 28 വരെ രണ്ടാം വർഷ പരീക്ഷയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. മേയ് 26 ഓടെ പ്ലസ്ടു പരീക്ഷ ഫല പ്രഖ്യാപനം.
SUMMARY: SSLC and Higher Secondary Examination Dates Announced














