എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍ക്കാമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ ലോറൻസ് നല്‍കിയ പുനഃപരിശോധനാ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ വഴി തുറന്നു.

എം.എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകള്‍ ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസ് അന്തരിച്ചതിനു പിന്നാലെ, മകൻ എം.എല്‍ സജീവൻ പിതാവിൻ്റെ മൃതദേഹം മെഡിക്കല്‍ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആശ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആദ്യം ഉത്തരവ് തള്ളിയതിനെ തുടർന്ന് ആശ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടർന്നാണ്, ലോറൻസിൻ്റേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം സഹിതം ആശാ ലോറൻസ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കിയത്. ഈ സന്ദേശത്തില്‍, തനിക്ക് സ്വർഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്നതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ ഹർജിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്.

SUMMARY: High Court allows release of M.M. Lawrence’s body for research purposes

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

മാനന്തവാടി റോഡ് അടക്കം മൈസൂരുവിലെ 12 റോഡുകളിൽ വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു 

ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍...

എയർഹോസ്റ്റസിനുനേരേ ലൈംഗികാതിക്രമം; മലയാളി അറസ്സിൽ

ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, ഈ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

നാസിക് ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന...

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍

കൊല്ലം: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍....

ബെംഗളൂരുവിനെതിരെ ലക്‌നൗവിന് ഒമ്പത് റണ്‍സ് ജയം; മിച്ചൽ മാർഷിന് സെഞ്ച്വറി

ലക്‌നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ...

മും​ബൈ​യി​ൽ ഒരു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രു​ടെ മരണം ഭക്ഷ്യവിഷബാധമൂലമല്ല; മരണകാരണം മറ്റൊന്ന്

മും​ബൈ: മും​ബൈ​യി​ൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന്...

“കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; ഇരിക്കൂറിൽ യൂത്ത് ലീ​ഗിന്റെ ഫ്ലക്സ്

കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‍ലിം...

Related Articles

Popular Categories