▪️ ദക്ഷ് എൻ. സ്വരൂപ്, നസ്‌റിൻ ഷാനിയാസ്
ബെംഗളൂരു: മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ മികച്ച നേട്ടവുമായി കർണാടക ചാപ്റ്റര്‍ വിദ്യാർഥികള്‍. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത ചാപ്റ്ററിലെ മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരാണ് സമ്മാനം നേടിയത്. മൈസൂരു കേരള സമാജം പഠനകേന്ദ്രത്തിലെ ദക്ഷ് എൻ. സ്വരൂപ് സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ബെംഗളൂരു സൗത്ത് മേഖലയിലെ കോൺകോർഡ് മാൻഹാട്ടൻസ് അപ്പാർട്ട്മെൻ്റ് പഠനകേന്ദ്രത്തിലെ നസ്‌റിൻ ഷാനിയാസ് പ്രത്യേക ജൂറി പരാമർശനവുമാണ് നേടിയത്.
കര്‍ണാടകയില്‍നിന്ന് 100ലധികം കുട്ടികള്‍ സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തില്‍ പങ്കെടുത്തിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിട്ടാ യിരുന്നു സുഗതാഞ്ജലി മത്സരം നടത്തിയത്. മാതൃഭാഷ ദിനത്തോട് അനുബന്ധിച്ച് മലയാളം മിഷൻ തിരു വനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാൺമ പരിപാടിയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ വിതരണംചെയ്യും.
SUMMARY: Sugatanjali Competition: Karnataka Chapter students win in Grand Finale
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…