കാസറഗോഡ്: ട്രെയിനില്‍ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിലെ ജനറൽ കോച്ചിലായിരുന്നു സംഭവം. യാത്രക്കിടെ ഇയാള്‍ കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. വിദ്യാർഥിനി ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ പിടികൂടി റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
SUMMARY: Tamil Nadu native arrested for attempting to rape student on train