ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് നമ്മ മെട്രോയിലേതെന്നും നിരക്ക് നിർണയിച്ച സമിതിയുടെ റിപ്പോർട്ട് ബിഎംആർസി ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരക്ക് വർധനയുടെ അടിസ്ഥാനമെന്തെന്ന് അറിയാനുള്ള അവകാശം യാത്രക്കാർക്കുണ്ടെന്നതിനാൽ റിപ്പോർട്ട് ഉടൻ പുറത്തുവിടണം. ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യെലോ ലൈനിന്റെ എത്രയും വേഗം സർവീസ് ആരംഭിക്കാൻ കേന്ദ്ര നഗരകാര്യ മന്ത്രാലയം ഇടപെടണം. സർജാപുര-ഹെബ്ബാൾ 36.59 കിലോമീറ്റർ ഓറഞ്ച് ലൈനിനു ഉടൻ അനുമതി നൽകണമെന്നും കേന്ദ്രസർക്കാരിനോടു തേജസ്വി സൂര്യ ആവശ്യപ്പെട്ടു.
SUMMARY: Tejasvi Surya flags namma metro fare hike in Loksabha.