ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം അഞ്ചായി. പരുക്കേറ്റ എട്ട് പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബൈസാറിന്‍ എന്ന കുന്നിന്‍ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്
ആഭ്യന്തര മന്ത്രി അമിത് ഷായോട് ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി.
അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുമായും അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.
TAGS : TERROR ATTACK | JAMMU KASHMIR
SUMMARY : Terrorist attack on tourists in Pahalgam; Five deaths
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…