ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം 20 വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്.
33313 ആളുകള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും രജിസ്‌ട്രേഷന്‍ മുഖേന നിശ്ചിത അംഗങ്ങള്‍ക്കാണ് പ്രവേശനം ലഭിക്കുക. സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് രൂപീകരിച്ച തഹിയ ഫണ്ട്, ക്യാമ്പ്, സമസ്ത പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്ര തുടങ്ങി സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബെംഗളൂരുവില്‍ ശക്തമാക്കാന്‍ നേതൃത്വം യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നേതൃസംഗമം മുസ്തഫ അശ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു
എസ്.വൈ.എസ് സെക്രട്ടറി ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഹുസ്സൈനാര്‍ ഫൈസി, മുസ്തഫ ഹുദവി, സമദ് മൗലവി മാണിയൂര്‍ , താഹിര്‍ മിസ്ബാഹി, ഷംസുദീന്‍ സ്റ്റാറ്റലൈറ്റ്, ഷംസുദീന്‍ അനുഗ്രഹ, ഷംസുദീന്‍ കൂടാളി, സുബൈര്‍ കായക്കൊടി, ഹംസ ഫൈസി, മുഹമ്മദ് മൗലവി, സലിം കൂളിംഗ്‌ടെക്, ഇസ്മില്‍ സെയ്‌നി, അബ്ബാസ് ശിവാജി നഗര്‍, അഷ്റഫ് മലയമ്മ, സൈഫുദ്ധീന്‍ ഈറോത്, അര്‍ഷാദ് യശ്വന്തപുര, യൂസുഫ് ഫൈസി മാറത്തഹള്ളി, സലാം മാര്‍കം റോഡ് എന്നിവര്‍ പങ്കെടുത്തു. സുഹൈല്‍ ഫൈസി സ്വാഗതവും കെ എച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.
SUMMARY: The 100th Annual General Meeting of the Samastha