Categories: NATIONALTOP NEWS

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കില്‍ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടസമയം നിർമാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.

സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപ്പെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

TAGS : KOLLAM NEWS
SUMMARY : The bridge under construction in Kollam collapsed

Savre Digital

Recent Posts

തൃശൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം

ഡല്‍ഹി: നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം…

2 minutes ago

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

1 hour ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

1 hour ago

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

2 hours ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

3 hours ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

4 hours ago