മും​ബൈ​യി​ൽ ഒരു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രു​ടെ മരണം ഭക്ഷ്യവിഷബാധമൂലമല്ല; മരണകാരണം മറ്റൊന്ന്

മും​ബൈ: മും​ബൈ​യി​ൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ സംഭവം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തണ്ണിമത്തനിലൂടെ ഉള്ളില്‍ച്ചെന്ന എലിവിഷമാണ് മരണത്തിന് കാരണം. മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിദ്ധ്യം അടങ്ങിയിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

ഏ​പ്രി​ൽ 25 ശ​നി​യാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ബ്ദു​ള്ള ദൊ​കാ​ഡി​യ (45), ഭാ​ര്യ ന​സ്രീ​ൻ (35), മ​ക്ക​ളാ​യ സൈ​ന​ബ് (13), ആ​യി​ഷ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ദി​വ​സം മും​ബൈ​യി​ലെ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​വ​ർ ബ​ന്ധു​ക്ക​ൾ​ക്കാ​യി വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പോ​യ​ശേ​ഷം രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് കു​ടും​ബം ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച​ത്.

പി​ന്നാ​ലെ ഉ​റ​ങ്ങാ​ൻ കി​ട​ന്നെ​ങ്കി​ലും പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ എ​ല്ലാ​വ​ർ​ക്കും ക​ഠി​ന​മാ​യ ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. ആ​ദ്യം കു​ടും​ബ ഡോ​ക്ട​റെ കാ​ണി​ച്ചു. അ​വ​ർ ഉ​ട​ൻ​ത​ന്നെ എ​ല്ലാ​വ​രേ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ഓ​ടെ ഇ​ള​യ​മ​ക​ൾ മ​രി​ച്ചു. പി​ന്നാ​ലെ മ​റ്റു​ള്ള​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​രി​ച്ച​വ​രു​ടെ ത​ല​ച്ചോ​ർ, ഹൃ​ദ​യം, കു​ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പ​ച്ച​നി​റ​മാ​യി മാ​റി​യി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. വി​ഷ​ബാ​ധ​യെ സൂ​ചി​പ്പി​ക്കു​ന്ന ഈ ​ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​തി​ലാ​ണ് ഇ​വ​രു​ടെ ഉ​ള്ളി​ൽ എ​ലി​വി​ഷ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ങ്ക് ഫോ​സ്‌​ഫൈി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ ക​ഴി​ച്ച ത​ണ്ണി​മ​ത്ത​ന്‍റെ സാ​മ്പി​ളു​ക​ളി​ലും സി​ങ്ക് ഫോ​സ്‌​ഫൈ​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച അ​തി​ഥി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​രാ​സ​വ​സ്തു അ​ബ​ദ്ധ​ത്തി​ൽ പ​ഴ​ത്തി​ൽ ക​ല​ർ​ന്ന​താ​ണോ അ​തോ ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വ്വം ക​ല​ർ​ത്തി​യ​താ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ബ്ദു​ള്ള ദൊ​കാ​ഡി​യ​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ർ​ഫി​ൻ എ​ന്ന ശ​ക്ത​മാ​യ വേ​ദ​നാ​സം​ഹാ​രി​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് മു​ൻ​പ് ന​ട​ന്ന ഏ​തെ​ങ്കി​ലും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ണോ, അ​ബ​ദ്ധ​ത്തി​ൽ ശ​രീ​ര​ത്തി​ലെ​ത്തി​യ​താ​ണോ അ​തോ ഇ​തി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി പോ​ലീ​സ് മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് ചാർജ്ജ് വർധന പരിഗണനയിൽ; ഗതാഗത മന്ത്രി ബൈരതി സുരേഷ് 

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം...

യുദ്ധഭീതി ഒഴിയുന്നു;  യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

വാഷിംഗ്ടൺ : ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി...

കോൺഗ്രസ് എം.എൽ.എ.ക്കു നേരേ ചെരിപ്പേറ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

2.18 കിലോമീറ്റർ ഹെബ്ബാൾ – വെറ്ററിനറി കോളജ് ഇരട്ടതുരങ്കപാത: ശിലസ്ഥാപനം നിർവഹിച്ചു

ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ...

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം -വെള്ളാപ്പള്ളി

ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം...

ഇൻജറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

Related Articles

Popular Categories