തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നുപറയുന്നത് ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഹൈക്കോടതി നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട് എന്നും പരാതികൾ ഉയർന്നുവന്നിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പുതുവർഷത്തെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയും സ്വര്‍ണ വ്യാപാരിയുമാണ്. രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു
മഹാതട്ടിപ്പുകാർക്ക് സോണിയയുടെ അടുത്തെത്താൻ എങ്ങനെ കഴിഞ്ഞു? കട്ടയാളും കട്ടമുതൽ വാങ്ങിച്ചയാളും ഒരുമിച്ച് അവിടെയത്തി. പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അടൂർ പ്രകാശ്?
കേസില്‍ സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ല. കടകംപളളിയെ ചോദ്യംചെയ്തത് വ്യക്തതവരുത്താനാവും. എസ്ഐടിക്ക് പലകാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടാവും.സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ല. അവർ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. സിപിഐയുമായി സിപിഎമ്മിന് നല്ലബന്ധമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
‘അതിദാരിദ്ര്യമുക്തർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്. അതിനാൽ സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ടുകൊണ്ടുപാേകണം. തദ്ദേശ തിരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങൾ കഴിഞ്ഞു. പുതിയ ഭരണസമിതിക്ക് പുതിയ ഉത്തരവാദിത്തങ്ങളാണ്. ഭരണ പ്രതിപക്ഷ വേർതിരിവ് തദ്ദേശസ്ഥാപനങ്ങളിലില്ല. മാലിന്യമുക്തപദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം.
ദുരന്തബാധിതരെ ചേർത്തുനിറുത്തിയതിൽ ചാരിതാർത്ഥ്യമുണ്ട്. വയനാട് ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിലുണ്ടാവും. ഏറ്റവും മികച്ച നിർമാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിലെ വീടുകൾ അടുത്തമാസം കൈമാറും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: ‘The potty first came to Sonia Gandhi’s house’, says the Chief Minister, explaining how the big fraudsters reached Sonia’s house














