തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം പൂർത്തിയായി. 12ന് കോടതി വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ശിക്ഷ നിയമപരായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ ശിക്ഷ നിയമപരമായി നിലനില്ക്കുമെന്ന് പ്രോസിക്യൂഷന് മറുപടി നൽകി. വിദേശ പൗരനെ ക്രിമിനൽ കേസില്‍നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്. അതേസമയം കുറ്റക്കാരനെന്ന വിധിയും എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതും തുടരും.
SUMMARY: Thondimala case: Hearing on Antony Raju’s petition completed














