ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.
സ്വര്‍ണം അടങ്ങിയ ബാഗ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാനായി ഇയാൾ മറ്റൊരു യാത്രക്കാരന്റെ ലഗേജ് ട്രോളിയിൽ നിക്ഷേപിക്കുകയായിരുന്നു. തന്റെ ലഗേജിനൊപ്പം ഈ ബാഗുകണ്ട യാത്രക്കാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും സ്വർണബിസ്കറ്റ് കണ്ടെത്തുകയുമായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവന്നയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Three and a half kilos of gold biscuits seized at the airport