നിയന്ത്രണ രേഖ ലംഘിച്ച്‌ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

ശ്രീനഗർ: നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയില്‍. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ സസ്പെൻഷനിലുള്ള ടെറിട്ടോറിയല്‍ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാശ്മീർ പോലീസും ചേർന്ന് സംയുക്ത തെരച്ചില്‍ നടത്തുകയായിരുന്നു.

ഉറിയിലെ ഹത്‌ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്. പിടിയിലായവർ സോപൂർ സബ് ഡിസ്ട്രിക്‌ട് സ്വദേശികളാണെന്ന് സൈന്യം വ്യക്തമാക്കി. കരസേനയുടെ ചിനാർ കോറും ജമ്മു കാശ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ഇവരുടെ ശ്രമം തടഞ്ഞത്. ഇവർക്കൊപ്പം അതിർത്തി ലംഘിച്ചെത്തിയ പാക് അധീന കാശ്മീർ സ്വദേശിയെയും സൈന്യം പിടികൂടി. പിടിയിലായ സീഷൻ അഹമ്മദ് മീർ എന്നയാളെ സൈന്യം പോലീസിന് കൈമാറി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

SUMMARY: Three arrested for trying to cross the Line of Control into Pakistan

Hot this week

താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം...

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു. അരീക്കോട്...

മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി ഉത്തരവ്; കാസറഗോഡ് കെഎം ഷാജി, കോഴിക്കോട് അനില്‍കുമാര്‍

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകള്‍ നല്‍കികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്റെ ചുമതല...

കനത്ത മഴ; വയനാട് ചുരത്തില്‍ മരം പൊട്ടിവീണ് വൻ ഗതാഗതക്കുരുക്ക്

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തില്‍ മരം വീണ് ഗതാഗതം...

കോക്രോച്ച്‌ ജനതാ പാര്‍ട്ടി കേരളത്തിലേക്ക്; പ്രവര്‍ത്തകരുടെ ആദ്യ ഒത്തുചേരല്‍ കൊച്ചിയില്‍

കൊച്ചി: കൊച്ചിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന്...

ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിജയ് വിമല്‍ പിടിയില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി...

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ...

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും....

Related Articles

Popular Categories