ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കല്‍ മത്സരത്തിനിടെ കാളകളുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു.
ഹാവേരി ജില്ലയില്‍ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ദനേശ്വരി നഗറിലെ ചന്ദ്രശേഖര്‍ കോടിഹള്ളി (70), ദേവിഹോസൂര്‍ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂര്‍ (75), തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24) എന്നിവരാണ് കാളകളുടെ കുത്തേറ്റ് മരണപ്പെട്ടത്.
ചന്ദ്രശേഖര്‍ ഹാവേരിയിലെ പഴയ പിബി റോഡിലൂടെ നടക്കുമ്പോള്‍ വീരഭദ്രേശ്വര്‍ ക്ഷേത്രത്തിന് സമീപം കാള റോഡിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെഹാവേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
ദേവിഹൊസൂര്‍ ഗ്രാമത്തില്‍ മത്സരത്തില്‍ പങ്കെടുത്ത ഒരു കാള വീടിനടുത്ത് ഇരിക്കുകയായിരുന്ന ഗാനിസാബിനെ ആക്രമിച്ചു. പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാവേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു. തിലവള്ളി ഗ്രാമത്തില്‍ മത്സരം കണ്ടുകൊണ്ടിരുന്ന ഭരതിന്റെ നെഞ്ചില്‍ കാള കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹാവേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൂന്ന് സംഭവങ്ങളിലും പോലീസ് കേസെടുത്തു.
SUMMARY: Three people die after being gored by bulls during bull taming competition in Haveri