ചെന്നൈ: മൂന്നാറിലേക്കുള്ള വിനോദയാത്രയ്‌ക്കിടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. തമിഴ്‌നാട് വിഴുപുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ശേഷം കത്തിനശിക്കുകയായിരുന്നു.
പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന ദീപക്, അബ്‌ദുള്‍ അസീസ് എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
SUMMARY: Three people die after car hits divider during Munnar excursion