ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളിയായ മുഹമ്മദ് മുസ്തഫയും 2.20 കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി നൈജീരിയ സ്വദേശികളായ ഒബൈസി ചിഗോജി, സണ്ണി സാദിക്ക് എന്നിവരുമാണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന് വിൽക്കാനെത്തിച്ച ലഹരിമരുന്നാണ് സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് വ്യത്യസ്ത ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.
വഴിയൊരക്കച്ചവടക്കാരനായ മുസ്തഫ കേരളത്തിൽനിന്ന് എത്തിച്ച ണ്ട് കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പഠനവിസയിൽ ഇന്ത്യയിലെത്തിയ നൈജീരിയ സ്വദേശികൾ ഉത്തർപ്രദേശിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലെത്തി ലഹരി വിൽപ്പന ആരംഭിക്കുകയായിരുന്നു. മോഹൻകുമാർ ലേഔട്ടിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 2.20 കോടി രൂപയുടെ 1.2 കിലോ എംഡിഎംഎ, 2 മൊബൈൽ ഫോണുകൾ, അളവ് തൂക്ക യന്ത്രം എന്നിവ പോലീസ് പിടിച്ചെടുത്തു.
SUMMARY: Three people, including a Malayali, arrested with drugs worth Rs 4.20 crore in Bengaluru














