പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂഷ് ശാന്തകുമാര്‍ (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ നിന്ന് മടങ്ങിവരവേയായിരുന്നു അപകടം. മരത്തിലിടിച്ച് കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. മുന്നില്‍ കാട്ടുപന്നിയെ പോലുള്ള മൃഗം ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പരുക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു.
SUMMARY: Three youths die after losing control of car that hit a tree and overturned in a field














